2009, ഫെബ്രുവരി 25, ബുധനാഴ്‌ച

ഇന്‍ഡ്യന്‍ ദാരിദ്ര്യത്തിന്റെയും പട്ടിണിയുടെയും, ദൈന്യതകളും ധര്‍മ്മസങ്കടങ്ങളും കോര്‍ത്തിണക്കി ബ്രിട്ടീഷുകാര്‍ നിമ്മിച്ച ഒരു പക്കാ ഹോളീവുഡ് ചിത്രമായ സ്ലം ഡോഗ് മില്യണിയര്‍ , ഓസ്കാര്‍ നേടുന്നതു കണ്ടപ്പോള്‍ നമുക്കും നമ്മുടെ മാദ്ധ്യമങ്ങള്‍ക്കും ഉണ്ടായ ഒരു ഹാലിളക്കത്തിന്റെയും സ്വന്തം നില മറക്കുന്നതിന്റെയും ഒരു ഉത്തമ ഉദാഹരണം ഇതാ. ഒരേ വാര്‍ത്ത തന്നെ വ്യത്യസ്ത സംസ്ഥാനങ്ങളിലെ എഡിഷനുകളില്‍ വ്യത്യസ്ഥ തലക്കെട്ടുകള്‍ നല്‍കി ‘വൈവിധ്യം’ പുലര്‍ത്തുന്നതില്‍ ശ്രദ്ധിക്കുന്നവരാണു ഡെക്കാണ്‍ ക്രോണിക്കിള്‍ എന്ന പത്രം. ഏ.ആര്‍.റഹ് മാനും മറ്റും ഓസ്കാര്‍ നേടിയപ്പോള്‍ 24.02.2009 ലെ അവരുടെ ഹൈദ്രബാദ് എഡിഷനില്‍ വന്ന തലക്കെട്ടു നോക്കൂ.. :

നേരം പുലര്‍ന്നപ്പോഴാണു പക്ഷേ ക്രോണിക്കിളുകാര്‍ക്ക് വിവേകമുദിച്ചത്. ഉടന്‍ തന്നെ ഒരു ക്ഷമാപണം തയ്യാറാക്കാനും അത് അടുത്ത ദിവസത്തെ തന്നെ പത്രത്തില്‍ ഫ്രണ്ട് പേജിലിടാനുമുള്ള ആര്‍ജ്ജവം അവര്‍ പ്രകടിപ്പിച്ചു. ക്ഷമ പറഞ്ഞ തെറ്റിനെ കൂടുതല്‍ വിമര്‍ശിക്കുന്നത് ശരിയല്ല. അവര്‍ ചെയ്തുപോയ തെറ്റെന്തെന്നു വ്യക്തമാകാന്‍ ഒരുപക്ഷേ അവരുടെ ക്ഷമാപണ ക്കുറിപ്പ് കൂടി ആവശ്യം വന്നേക്കുമെന്നതിനാല്‍ ചുവടെ ചേര്‍ക്കുന്നു:
24.02.2009 ലെ അവരുടെ തന്നെ ചെന്നൈ, ബാംഗ്ലൂര്‍ എഡിഷനുകളില്‍ വന്ന പ്രസ്തുത വാര്‍ത്തയുടെ തലക്കെട്ട് കൂടി ശ്രദ്ധിക്കുന്നത് കൌതുകകരമായിരിക്കും. കാഴ്ചകളെല്ലാം കാണേണ്ടവ തന്നെയാണല്ലോ................!

.
.

Back to TOP